പോത്തൻകോട് : ടൈപ്പ് റൈറ്റിങ് സ്ഥാപനത്തിലെത്തിയ യുവതിയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.
യു.പി.എസ്. ജങ്ഷനിൽ സ്കൂട്ടറിൽ ക്ലാസിനെത്തിയ യുവതി വാഹനം നിർത്തി ഇറങ്ങുമ്പോഴാണ് യുവാവ് സ്കൂട്ടറിനടുത്തെത്തിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ സ്കൂട്ടറിൽ കയറിയിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വലിച്ചിളക്കാനും യുവാവ് ശ്രമിച്ചു.
സ്ഥാപനത്തിലെ മറ്റൊരു യുവതിയുടെ അച്ഛൻ തൊഴിലാളിയെ ചോദ്യംചെയ്തു. തനിക്ക് ഈ സ്കൂട്ടർ വേണമെന്നും പണം നൽകാമെന്നും ഇയാൾ പറഞ്ഞതായി ഇദ്ദേഹം പോലീസിനെ അറിയിച്ചു.
മയക്കുമരുന്ന് ലഹരിയിലായിരുന്നു യുവാവെന്നും ഇദ്ദേഹം പറഞ്ഞു. പോത്തൻകോട് പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.