തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി അടക്കമുള്ളവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് എബിവിപി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്