അമരവിള :അമരവിള എക്സൈസ് ചെക്‌പോസ്റ്റിലെ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ 46.454 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളും മറ്റൊരു ബസ്സിൽ നടത്തിയ പരിശോധനയിൽ ഒരാളും പിടിയിലായി.
തിരുവനന്തപുരം കടകംപള്ളി അണമുഖം ചെന്നിലോട് വാവുവിളാകത്ത് വീട്ടിൽ പാപ്പു എന്ന നിഖിൽ ലാൽ (33), ആനയറ രാഹുൽ(29) എന്നിവരും, പുനലൂർ കുളത്തൂപ്പുഴ ചോഴിയാക്കോട് കുന്നുംപുറത്ത് വീട്ടിൽ നാസിഫു (26)മാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 7.40 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.ഇന്നലെ രാവിലെ നാഗർകോവിൽ നിന്നുള്ള ബസ്സിലെ യാത്രക്കാരായിരുന്നു നിഖിൽ ലാലും രാഹുലും . മറ്റൊരു സ്വകാര്യ ബസ്സിൽ നിന്നാണ് നാസിഫിനെ പിടികൂടിയത്. ഇവരെ റിമാൻഡു ചെയ്തു