പെരുമാതുറ: പെരുമാതുറയിലെ ബന്ധുവീട്ടിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം മുതലപ്പൊഴി അഴിമുഖത്തിനു സമീപം കായലിൽ നിന്നു കണ്ടെത്തി.
പൂവച്ചൽ മുളയങ്കോട് സ്വദേശി തൗഫീഖ് (22)ന്റെ മൃതദേഹമാണ് ഇന്നലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണ് മനോദൗർബല്യമുള്ള തൗഫീഖ് ബന്ധു വീട്ടിൽ എത്തിയത്. വഴുതി കായലിൽ വീണതാകാം എന്ന് പൊലീസ്.