തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർമാർക്ക് കാറിൽ ഡ്രൈവിങ് ടെസ്റ്റ്.
അടുത്തമാസം തിരുവനന്തപുരത്ത് സജീവമാകാനിരിക്കുന്ന ഇലക്ട്രിക് ബസുകൾ ഓടിക്കേണ്ട ഡ്രൈവർമാർക്കാണ് മാരുതി ആൾട്ടോ കാറിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. കാറിൽ തന്നെ റോഡ് ടെസ്റ്റും നടത്തി.
അപേക്ഷിച്ച 27 വനിതകളിൽ പത്തുപേർക്കാണ് ഹെവി ലൈസൻസുള്ളത്. അവർക്കും കാറിലാണ് ആദ്യ ടെസ്റ്റ്. തുടർന്ന് പരിശീലനം നൽകുമെന്നാണ് ഉദ്യോഗാർഥികളെ അറിയിച്ചിട്ടുള്ളത്.
എന്നാൽ വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം