തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖാന്തരം പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ സർവീസസിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
മിത്രം ( തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി), ജീവനം പദ്ധതി (അതിക്രമത്തിന് ഇരയായി ഗുരുതരമായി പരിക്ക് പറ്റിയവർക്കും മരണപെട്ടവരുടെ ആശ്രിതർക്കും പുനരധിവാസ സ്വയംതൊഴിൽ ധനസഹായം), തടവുകാരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം, തടവുകാരുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം, തടവുകാരുടെ പെണ്മക്കൾക്ക് വിവാഹ ധനസഹായം, തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ ധനസഹായം, ജയിൽ മോചിതർക്കുള്ള സ്വയംതൊഴിൽ ധനസഹായം എന്നിവയാണ് പദ്ധതികൾ.
സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് തിരുവനന്തപുരം ജില്ലാ പ്രോബേഷൻ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2342786, 9747148155