തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭം ജൂലായ് 11 മുതൽ 17 വരെ നടക്കും.17-ന് രാത്രി കർക്കടക ശ്രീബലിയും വലിയകാണിക്കയും ഉണ്ടായിരിക്കും.
ഭക്തർക്ക് കളഭാഭിഷേകം വഴിപാടായി നടത്താൻ ക്ഷേത്രത്തിലെ എല്ലാ കൗണ്ടറുകളിലും സൗകര്യമുണ്ട്. കളഭം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 10 വരെയുള്ള സമയത്ത് ദർശനം ഉണ്ടാവില്ല.