പനി മുൻകരുതൽ: ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി

IMG_20230623_232900_(1200_x_628_pixel)

തിരുവനന്തപുരം:പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒ. പി.ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ കർശന നിർദ്ദേശം നൽകിയതായും ഡിഎംഒ അറിയിച്ചു. ഈ – സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. esanjeevaniopd. in എന്ന അഡ്രസ്സിൽ ലോഗിൻ ചെയ്യാവുന്നതാണ്. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം. ദിശ നമ്പർ : 1056/104/ 0471 255 2056.

ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ ഇൻഫ്ലുവൻസ,എലിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. 3 ദിവസത്തിനുശേഷവും കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനയ്ക്ക് വിധേയമാകണം.

പനി,ദേഹത്ത് തിണ ർപ്പ്, തലവേദന തുടങ്ങിയവയാണ് സിക ലക്ഷണങ്ങൾ. ഗർഭിണികൾക്ക് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

ഈഡിസ് കൊതുക് പരത്തുന്ന ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, സിക എന്നിവയെ പ്രതിരോധിക്കുന്നതിനായി എല്ലാ ഞായറാഴ്ച്ച കളിലും വീടിനകത്തും പുറത്തും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ആചരിക്കണം.

പനി, ച്ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ വയാണ് വൈറൽപ്പനി ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ പൂർണ്ണ വിശ്രമത്തിൽ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോൾ മാസ്ക് ഉപയോഗിക്കുക. വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിദ്യാലയങ്ങളിലേയ്ക്ക് അയയ്ക്കരുത്. പ്രായാധിക്യമുള്ളവർ, കുട്ടികൾ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് എച്ച് 1 എൻ 1 ലക്ഷണങ്ങൾ. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സ തേടണം. എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!