പോലീസിനും ഭാര്യയ്ക്കും മെയില്‍ അയച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി

IMG_20230624_112230_(1200_x_628_pixel)

കുഴിത്തുറ: ആത്മഹത്യചെയ്യുമെന്ന് പോലീസിനും ഭാര്യക്കും ഇ-മെയിൽ സന്ദേശമയച്ചയാളെ മാർത്താണ്ഡത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തുകാണി നിരപ്പുറോഡ് ലക്ഷ്മി ഭവനിൽ ഹരിഹരൻ (50) ആണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് മധുരയിൽ താമസിക്കുന്ന ഭാര്യ നളിന  ഇ-മെയിൽ കണ്ടത്. ഇവർ അറിയിച്ചതിനെത്തുടർന്ന് സുഹൃത്തുക്കൾ ലോഡ്ജ് മുറിയിൽ എത്തിയപ്പോഴാണ് ഹരിഹരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

ഹരിഹരൻ സ്വകാര്യ ബാങ്ക് ജീവനക്കാരനും നളിന മധുരയിലുള്ള സ്വകാര്യ സ്കൂളിലെ അധ്യാപികയുമാണ്. ഇവരുടെ വീട് വാടകയ്ക്കെടുത്തയാൾ വീടൊഴിയാൻ തയ്യാറാകുന്നില്ല എന്നുകാണിച്ച് ഹരിഹരൻ മാസങ്ങൾക്കു മുമ്പ് ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു.

വീട് ഒഴിപ്പിച്ചുതരാതെ മൃതദേഹം കൈപ്പറ്റില്ലെന്ന്‌ നളിനയും ബന്ധുക്കളും പോലീസിനെ അറിയിക്കുകയും തുടർന്ന് പത്തുകാണിയിലെ വീടിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!