തിരുവനന്തപുരം: മൃഗശാലയിൽ നിന്നു ചാടിപോയ ഹനുമാൻ കുരങ്ങ് പബ്ലിക് ലൈബ്രറി വളപ്പിലെ ആൽമരത്തിൽ എത്തി. മാസ്കറ്റ് ഹോട്ടലിന് സമീപത്തെ മരക്കൂട്ടങ്ങളിൽ കഴിഞ്ഞ കുരങ്ങ് ഇന്നലെ വൈകിട്ടാണ് മരങ്ങളിൽ ചാടി മറിഞ്ഞ് ലൈബ്രറി വളപ്പിൽ എത്തിയത്.
കുരങ്ങിനെ ബലമായി പിടിക്കേണ്ടെന്നാണ് ജീവനക്കാർക്ക് മൃഗശാല അധികൃതർ നൽകിയിരിക്കുന്ന നിർദേശം. തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങ് ആണ് ചാടി പോയത്.