വർക്കല : കോവിഡ് കാലത്ത് നിർത്തലാക്കിയ 16128 നമ്പർ ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസിന്റെ വർക്കല ശിവഗിരി സ്റ്റേഷനിലെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കുന്നു. 28 മുതൽ താത്‌കാലിക അടിസ്ഥാനത്തിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതായാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.
രാത്രി 11.15-ന് ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന എഗ്‌മോർ എക്‌സ്‍പ്രസ് പുലർച്ചെ 4.05-നാണ് വർക്കലയിലെത്തുന്നത്. വർഷങ്ങളായി ഈ തീവണ്ടിക്ക് വർക്കലയിൽ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ് കാലത്തിനു ശേഷം തീവണ്ടി സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണക്കുറവ് പറഞ്ഞാണ് സ്‌റ്റോപ്പ് നിർത്തലാക്കിയത്.