തിരുവനന്തപുരം:ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ജൂലൈ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28, 31 ആഗസ്റ്റ് നാല്, ഏഴ്, 11, 14, 18, 21, 25, 28, സെപ്റ്റംബർ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25, 29 തിയതികളിൽ കടലിൽ പരീക്ഷണാർത്ഥം വെടിവെയ്പ് നടത്തുമെന്നതിനാൽ ഈ തിയതികളിൽ കടലിൽ മീൻ പിടിയ്ക്കാൻ പോകുന്നവരും സമീപവാസികളും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.