വർക്കല :വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സതീഷ് (30) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്.
50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്. ഫയർഫോഴ്സും പോലീസും എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ സതീശന് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു.