തിരുവനന്തപുരം: ചാടിപ്പോയി ദിവസങ്ങൾ പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയിട്ട് 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങിനെ കൂട്ടിലടക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ബെയിൻസ് കോമ്പൗണ്ട്, മസ്കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ ഹനുമാൻ കുരങ്ങ് കറങ്ങി നടക്കുകയാണ്. മൃഗശാലയിലെ അധികൃതർ നൂലിൽ കെട്ടി എറിഞ്ഞു കൊടുക്കുന്ന പഴങ്ങളും, തളിരിലകളുമാണ് ഹനുമാൻ കുരങ്ങിന്റെ പ്രധാന ഭക്ഷണം