തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. 19,545 വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചത്.
ജൂൺ 26, 27 തിയതികളിലാണ് പ്രവേശനം നടക്കുക. നാളെ രാവിലെ 10 മണി മുതൽ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിലെത്തി അഡ്മിഷനെടുക്കാം. ചെവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപായി സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സാറ്റായ http://www.hscap.kerala.gov.inലെ കാൻഡിഡേറ്റ് ലോഗിൻ എസ്ഡബ്യൂഎസ് ലെ സെക്കൻഡ് അലോട്ട് റിസൾട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും