തിരുവനന്തപുരം: വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. വിളപ്പിൽശാല – വിട്ടിയംപാടുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് കല്ലിയൂർ കല്ലുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീക്കാന്ത് എന്ന് വിളിക്കുന്ന അരുൺ (38) നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 15 ന് വെളുപ്പിന് 1.00 മണിയോടെയാണ് മോഷണം നടന്നത്. വിട്ടിയംപാട് ഹരിശ്രീയിൽ ഷിജുകുമാറിന്റെ വീടിന്‍റെ മുന്നിലുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന ഹീറോ ഹോണ്ട സ്പ്ലണ്ടർ പ്ളസ് മോട്ടോർ സൈക്കിളാണ് മോഷണം പോയത്