കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

IMG_20230625_211719_(1200_x_628_pixel)

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ക്രൂരമായ മർദനത്തിനും ബലാത്സംഗത്തിനും ഇരയായ സംഭവത്തിൽ ആറ്റിങ്ങൾ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.

കിരണുമായി നേരത്തെ പരിചയമുണ്ടായിരുന്ന യുവതി മറ്റൊരു സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

തുടർന്ന് യുവതിയോട് ബൈക്കിൽ കയറാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് വിസ്സമതിച്ച യുവതിയെ മർദിക്കുകയും ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് യുവതിയെ ബൈക്കിൽ കയറ്റിയതെങ്കിലും മേനംകുളം ഭാഗത്ത് വച്ച് കിരൺ യുവതിയെ വീണ്ടും മർദിച്ചു. പിന്നീട് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ യുവതിയെ വെട്ടു റോഡുള്ള കൃഷിഭവൻ്റെ ഗോഡൗണിലെത്തിച്ച പ്രതി പുലർച്ചെ വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും വിവരമുണ്ട്. പുലർച്ചെയോടെ ഗോഡൗണിൽ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ്  പോലീസിൽ അറിയിക്കുന്നത്. തുടർന്ന് കഴക്കൂട്ടം പൊലീസ് കിരണിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!