കല്ലറ: കല്ലറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍.കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.
20ന് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലറ ഹൈസ്‌ക്കൂളിന് സമീപം സ്‌കൂട്ടറില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത കുടുംബത്തെ എതിര്‍ദിശയില്‍ വന്ന ഓട്ടോ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.തുടര്‍ന്ന് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തില്‍ ബൈക്ക് യാത്രികരായിരുന്ന ഭരതന്നൂര്‍ സ്വദേശി ശ്രീകാന്തിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.