തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഇഞ്ചക്ഷൻ മുറിയിൽ നിന്നും സിറിഞ്ചുകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രാജാജി നഗർ ടി.സി. 26/1038 ഉണ്ണിക്കുട്ടനെ (28) യാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതിനാണ് ഇയാൾ സിറിഞ്ചുകൾ മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഒരു സ്ത്രീയോടൊപ്പമാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്.