തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 2024 മേയിലേ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകൂ. കപ്പല്‍ അടുക്കുന്നതിനുള്ള ബെര്‍ത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ 400 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഏറ്റവും വലിയ കപ്പല്‍ അടുക്കാന്‍ ഇതു തന്നെ ധാരാളമാണെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്നും ക്രെയിനുകള്‍ വഹിച്ചുകൊണ്ടുള്ള കപ്പലാകും ആദ്യം എത്തുക