തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മതിലകത്ത് ചെറിയ അഗ്നിബാധ. പാചകവാതക കുറ്റിയിൽ നിന്നും പടർന്ന തീ യഥാസമയം കണ്ടെത്തി അണച്ചു.
വടക്കേ ശ്രീബലിപ്പുരയിൽ അഗ്രശാല ഗണപതി ക്ഷേത്രത്തിനും ഊട്ടുപുരയ്ക്കുമിടയിൽ അരവണ തയ്യാറാക്കുന്ന സ്ഥലത്താണ് തീ കണ്ടത്. വിൽപ്പനയ്ക്കുള്ള അരവണ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നാണ് തീ പടർന്നത്.
കുറ്റിയിൽ നിന്നും വാതകം സ്റ്റൗവിലേക്കു പോകുന്ന ട്യൂബിൽ ചോർച്ചയുണ്ടായിരുന്നു. ഇതിലൂടെ പുറത്തേക്ക് പ്രവഹിച്ച വാതകത്തിലാണ് തീ കത്തിയത്. ദർശനത്തിനെത്തിയ ഒരു ഭക്തൻ ഇതു കാണുകയും ചാക്കു കൊണ്ട് മൂടുകയും ചെയ്തു.