തിരുവനന്തപുരം:കേരള സർവകലാശാലയുടെ കീഴിലുള്ള കുറവൻകോണം യു.ഐ.റ്റി സെന്ററിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വി.കെ.പ്രശാന്ത് എം.എൽ.എ വിതരണം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വാങ്ങിയത്.
നഗരപ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ കുറവൻകോണം യു.ഐ.റ്റിക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് എം.എൽ.എ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ പോലെ ആധുനിക സൗകര്യങ്ങളോടുകൂടിയ അടിസ്ഥാന സൗകര്യ വികസനം ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുമെന്നും ഇതിനായുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. വാർഡ് കൗൺസിലർ ശ്യാംകുമാർ.പി അധ്യക്ഷനായിരുന്നു. യു.ഐ.റ്റി പ്രിൻസിപ്പാൾ എം.എസ് അനിൽകുമാർ, പിടിഎ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.