മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു

IMG_20230629_094922_(1200_x_628_pixel)

മണപ്പുറം: നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.

മണപ്പുറം നാഗമണ്ഡലം സ്വദേശികളായ മണി(60),ഷിബു(30),വിക്രമൻനായർ(56) എന്നിവർക്കും നാഗമണ്ഡലത്തെ അഭിരാമി(15)നും കടിയേറ്റു. അഭിരാമിന് തുടയിലും കൈയ്ക്കുമാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി ചികിത്സതേടി.

തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മണപ്പുറം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന മോഹനൻനായർ (64), ശശികുമാർ(56) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.മണപ്പുറം പാലത്തിനു സമീപം താമസിക്കുന്ന സോമൻനായർ (85), ഇന്ദിരഅമ്മ (79) എന്നിവർ ജനറൽ. ആശുപത്രിയിലുമെത്തി ചികിത്സതേടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!