മൊട്ടയ്ക്കാമൂഴി- കയത്തിൻമൂട്-അയ്യപ്പൻകുഴി റോഡ് പുനരുദ്ധാരണത്തിന് തുടക്കം

IMG_20230630_231615_(1200_x_628_pixel)

അരുവിക്കര:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മൊട്ടയ്ക്കാമൂഴി-കയത്തിൻമൂട്-അയ്യപ്പൻകുഴി റോഡ് നവീകരണത്തിൻ്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഉൾപ്രദേശങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താനാണ് ഇത്തരം റോഡുകൾ വികസിപ്പിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

റോഡിന് ഇരുവശവും കോൺക്രീറ്റ് ചെയ്ത് ഡ്രെയിനേജ് കൂടി ഉൾപ്പെടുത്തിയാണ് പണിപൂർത്തിയാക്കുക. എം.എൽ.എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചത് .

കയത്തിൻമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ. ലളിത അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, പഞ്ചായത്തംഗം എൽ. മഞ്ജു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ പൊതുജനങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!