തിരുവനന്തപുരം:ആനയറയിൽ സ്വീവേജ് ലൈൻ സ്ഥാപിക്കാനുള്ള ജോലികൾ തിങ്കളാഴ്ച തുടങ്ങൂ. കൂറ്റൻ പൈപ്പുകളെ ഭൂമിക്കടിയിലേക്ക് വലിച്ചിടുന്നതിനുള്ള ഹൊറിസോണ്ടൽ ഡയഗണൽ ഡ്രില്ലിംഗ് മെഷീനിന്റെ കേടായ യന്ത്രഭാഗത്തിനു പകരമുള്ള റൊട്ടേഷൻ ഗ്രൂപ്പ് കിറ്റ് ഇന്ന് രാത്രിയോടെ ആനയറയിലെത്തിക്കും.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കിറ്റ് ഡൽഹിയിൽനിന്ന് വ്യാഴാഴ്ച ചെന്നൈയിലെ വർക്‌ഷോപ്പിലെത്തിച്ചു. അവിടെ ബെയറിംഗ് യൂണിറ്റുമായി സംയോജിപ്പിച്ച് ട്രയൽ റൺ നടത്തിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനാൽ വീണ്ടും അഴിച്ച് പണിയേണ്ടിവന്നു.
പ്രധാന ടെക്നീഷ്യന്റെ സേവനം ഉച്ചയ്ക്ക് ശേഷമാണ് ലഭിച്ചത്. ഇതാണ് ട്രയൽ റൺ നടത്തി യന്ത്രം ആനയറയിൽ എത്തിക്കുന്നത് വൈകിപ്പിച്ചത്. രാത്രിയോടെ യന്ത്രം സംയോജിപ്പിച്ച് ട്രയൽ റൺ നടത്തി. പുലർച്ചെയാണ് ട്രയൽ റൺ പൂർത്തിയായത്. തുടർന്ന് ഇന്ന് രാവിലെ യന്ത്രവുമായി വിദഗ്ദ്ധ സംഘം റോഡ് മാർഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയും നാളെയുമായി കിറ്റ് മെഷീനിൽ ഘടിപ്പിക്കും