കല്ലറ : ബെംഗളൂരുവിൽ എൻജിനിയറിങ്ങിനു പഠിക്കുന്ന കല്ലറ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു. കല്ലറ വെള്ളംകുടി വന്ദനത്തിൽ അനിൽകുമാറിന്റെയും സിനിയുടെയും മകൻ ശന്തനു(22) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ നെല്ലമംഗലം പോലീസ് സ്‌റ്റേഷൻ അതിർത്തിയിലായിരുന്നു അപകടം. ബെംഗളൂരു ദേഹനഹള്ളി ആചാര്യ യൂണിവേഴ്‌സിറ്റി കോളേജിൽ ബി.ടെക്. വിദ്യാർഥിയായിരുന്നു ശന്തനു.