വർക്കല: വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപന നടത്തിവന്ന അതിഥി തൊഴിലാളി യുവാവിനെ വർക്കല എക്സൈസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. മൂന്ന് വർഷമായി ഇയാൾ വർക്കലയിൽ താമസിച്ചു വരികയാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു.
വർക്കല നോർത്ത് ക്ലിഫ് പ്രദേശത്ത് ഇയാൾ നടത്തി വരുന്ന കൂൾ ഡ്രിങ്ക്‌സ് കടകളിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ആറ് മാസം മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇയാളുടെ കടകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു