തിരുവനന്തപുരം: നന്തൻകോട് കനകനഗർ ക്രൈസ്റ്റ് നഗർ സ്ക്കുളിന്റെ പ്രധാന ഗേറ്റ്, കനകനഗർ ഭാഗത്തേക്ക് തുറക്കുന്നതിനെതിരെ സ്ഥലവാസികൾ പ്രതിഷേധിച്ചു. വീതി കുറഞ്ഞ വളരെ ചെറിയ വഴിയിലേക്ക്, സ്കൂളിന്റെ പ്രധാനഗേറ്റ് തുറന്നാൽ, സ്ഥലവാസികൾക്ക് യാത്ര ദുർഘടമാകുമെന്നാണ് പരാതി.
ഇപ്പോൾ തന്നെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ കനക നഗർ റോഡിലാണ് പാർക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടിയാണ് സ്ഥലവാസികൾ അതുവഴി യാത്ര ചെയ്യുന്നത്.
പ്രധാനഗേറ്റ് കനകനഗർ ഭാഗത്തേക്ക് തുറന്നാൽ, കനക നഗർ മെയിൻ റോഡിൽ, ദിവസേന മണിക്കൂറുകളോളം ഗതാഗതസ്തംമ്പനം ഉണ്ടാകുമെന്ന്, പരിസരവാസികൾ പരാതിപ്പെടുന്നു. വീതി കൂടിയ കെസ്റ്റൺ റോഡിലേക്ക്, സ്കൂളിന്റെ പ്രധാന ഗേറ്റ് ഉള്ളപ്പോഴാണ് പുതിയ ഗേറ്റുമായി സ്കൂൾ അധിക്യതർ രംഗത്തെത്തിയിരുക്കുന്നത്.
കനകനഗറിലെ കൂടുതൽ വീടുകളിലും പ്രയാമയവരും രോഗികളും തനിച്ചാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസിനുപോലും കടന്നുപോകാനാവാത്ത അവസ്ഥയാണുള്ളത്. അസോസിയേഷൻ ഭാരവാഹികളായ എസ് ആർ രഞ്ജിത്ത്, കെ കെ ധനദേവൻ എന്നിവർ പ്രതിഷേധത്തിന് നേത്യത്വം നൽകി.