തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തള്ളി സംസ്ഥാന കോൺഗ്രസ് നേതൃത്വം.
അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുരളീധരൻ എംപി,തിരുവനന്തപുരം എംപി ശശി തരൂർ, അടൂർ പ്രകാശ് എംപി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ തുടങ്ങിയവരും ഈ നിർദ്ദേശത്തിനെതിരെ രംഗത്തെത്തി.