തിരുവനന്തപുരം: തീരദേശത്തിന് അഭിമാനമായി വലിയതുറ സർഗത്തിൽ ആനന്ദ് ജസ്റ്റിൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക്.
ഇന്നലെ പുറത്തുവന്ന 2022ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷാഫലത്തിലാണ് 117ാം റാങ്ക് നേടിയാണ് ആനന്ദ് തീരദേശത്തിന്റെ അഭിമാനമായത്. എട്ട് തവണ മെയിൻസ് പരീക്ഷയെഴുതി. നാല് തവണ അഭിമുഖത്തിലും പങ്കെടുത്തു. ഇതിനിടെ 2018 മുതലാണ് ഫോറസ്റ്റ് സർവീസിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കാൻ തുടങ്ങിയത്.
ഇത്തവണയും കടുത്ത ചോദ്യങ്ങളാണ് അഭിമുഖത്തിൽ നേരിട്ടത്. ഏഴോളം ചോദ്യങ്ങൾക്ക് അറിയില്ലെന്ന് ഉത്തരം നൽകി. പ്രതീക്ഷയില്ലാതെയാണ് ഇന്റർവ്യൂ റൂമിൽ നിന്ന് പുറത്തിറങ്ങിയതെന്ന് ആനന്ദ് പറയുന്നു.