നെയ്യാറ്റിൻകര: കടകുളത്തു മരുമകൻ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു. തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളെ റോബർട്ട് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു തങ്കത്തിനു അടിയേറ്റത്.
ഇന്നലെ വൈകിട്ടായിരുന്നു വയോധികയെ റോബർട്ട് ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കം ഇന്നു പുലർച്ചയോടെ മരിച്ചു.