മലയിൻകീഴ് : റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ നാല് പവൻ മാല മോഷണ ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ, കൂട്ടാളിയായ മലയിൻകീഴ് മച്ചേൽ സ്വദേശി തക്കുടു എന്ന് വിളിക്കുന്ന അഭിഷേക് എന്നിവരെയാണ് നെയ്യർഡാം പൊലീസ് അറസ്റ്റ് ചെയ്തത്.
നേയ്യർഡാം നിരപ്പുക്കാലയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന ജയകുമാരിയുടെ മാല ആണ് ബൈക്കിൽ എത്തിയ ഇരുവരും പൊട്ടിച്ച് കടന്നത്.തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരും പിടിയിലായത്.
നിരവധി പിടിച്ചുപറി കേസുകളിലും, പീഡനം, ലഹരി ഉപയോഗക്കേസുകളിലും ഇരുവരും പ്രതികളാണ് എന്ന് പൊലീസ് പറയുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് ഇരുവരും മാല മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു