തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.
29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് പിടിച്ചെടുത്തത്. രാത്രി 12 ണിയോടെയാണ് റെയ്ഡ്. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയായിരുന്നു അർധ രാത്രിയിലെ നടപടി. സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്.