വർക്കല: പ്രവാസിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് സജീനിവാസിൽ സജികുമാർ 52 ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നും അല്പം മാറിയും ഒരു മുറിയുമുള്ള ചെറിയ കെട്ടിടത്തിനുള്ളിൽ ആണ് മൃതദേഹം കണ്ടത്. രാവിലെ വിറകുപുരയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
പ്രവാസിയായ സജികുമാർ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.