തിരുവനന്തപുരം: അസിസ്റ്റൻറ് കളക്ടറായി അഖിൽ വി. മേനോൻ ചുമതലയേറ്റു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആശംസകൾ അറിയിച്ചു.
എഡിഎം, വിവിധ ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ 2022 ബാച്ച് ഐ.എ.എസുകാരനാണ്. നിയമ ബിരുദധാരിയാണ്.