ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. കടലിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളികളെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.15ഓടെയാണ് സംഭവം.
പുതുക്കുറിച്ചി സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. സജിയെ കൂടാതെ, സുനിൽ, പ്രവിൺദാസ്, സുനിൽ എന്നിവരും വള്ളത്തിൽ ഉണ്ടായിരുന്നു.