തിരുവനന്തപുരം:മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ജില്ലാ കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലും ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ അടിയന്തരകാര്യനിർവഹണ കേന്ദ്രം , ജില്ലാ കളക്ടറേറ്റ് – 1077 (ടോൾ ഫ്രീ), 0471 2730067, 0471 2730045, 9497711281
താലൂക്ക് തല അടിയന്തരകാര്യനിർവഹണ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ചുവടെ ചേർക്കുന്നു.
തിരുവനന്തപുരം താലൂക്ക് – 9497711282
നെയ്യാറ്റിൻകര താലൂക്ക് – 9497711283
കാട്ടാക്കട താലൂക്ക് – 9497711284
നെടുമങ്ങാട് താലൂക്ക് – 9497711285
വർക്കല താലൂക്ക് – 9497711286
ചിറയിൻകീഴ് താലൂക്ക് – 9497711287