തിരുവനന്തപുരം :വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ പൂജപ്പുരയിലുള്ള ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ് ഡെസ്‌കിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്രോജക്ട് കോ-ഓഡിനേറ്റർ, കൗൺസലർ, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിലാണ് താത്കാലിക നിയമനം. അവസാന തിയതി ജൂലൈ 15. നിശ്ചിത അപേക്ഷ ഫോമിനൊപ്പം യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകൾ സഹിതം സമർപ്പിക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. വിജ്ഞാപനം,യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://wcd.kerala.gov.in/ ലഭ്യമാണ്. ഫോൺ 0471 2345121