കാട്ടാക്കട:താറാവിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.നെയ്യാർ ഡാം ഫിഷറീസിന് സമീപം പുളിയംകോണം സുകുമാരന്റെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടതായി വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പരുത്തിപ്പള്ളി വനംവകുപ്പ് ആർ.ആർ.ടി അംഗം ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി എത്തി പിടികൂടുകയായിരുന്നു.രണ്ട് താറാവുകളെ വിഴുങ്ങിയ നിലയിലായിരുന്നു