ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ അകപ്പെട്ടു

IMG_20230709_103204_(1200_x_628_pixel)

വിഴിഞ്ഞം: വിഴിഞ്ഞത്ത് കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നിലവില്‍ 95 ആടിയോളം മണ്ണ് മാറ്റി. ഇനി എത്ര താഴ്ചയുണ്ടെന്നതില്‍ വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായാണ് തുടരുന്നത്.

മണ്ണ് മാറ്റുംതോറും കൂടുതല്‍ കല്ലും മണ്ണും വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിശ്ചിത ഇടവേളകളില്‍ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്.

വെള്ളം വറ്റിക്കും തോറും കൂടുതല്‍ വെള്ളം നിറയുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. കിണര്‍ കുഴിക്കുന്ന തൊഴിലാളികളും അഗ്നിരക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!