തിരുവനന്തപുരം:പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അനന്തപുരി ചക്ക മഹോത്സവം 11 വരെ നീട്ടി. നിരവധി പേരാണ് മേള കാണാനെത്തുന്നത്.
പ്ലാവിൻ തൈകളായും ചക്കയായും വാങ്ങാൻ തിരക്കേറെയാണ്. ചക്ക കൊണ്ടുണ്ടാക്കിയ നൂറിൽപ്പരം വിഭവങ്ങൾ രുചിച്ചും വാങ്ങിയും തയ്യാറാക്കുന്ന വിധം മനസിലാക്കിയുമാണ് കാണികൾ മടങ്ങുന്നത്.
ചക്ക മേളയ്‌ക്കൊപ്പം ഗൃഹോപകരണങ്ങൾ,ഫർണിച്ചറുകൾ തുടങ്ങി ആയിരത്തിൽപ്പരം ഉത്പന്നങ്ങളടങ്ങിയ പ്രദർശനവും ഉണ്ട്. 11ന് വൈകിട്ട് 9ന് മേള സമാപിക്കും. സമാപനസമ്മേളനത്തിൽ മേളയിൽ നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും