തിരുവനന്തപുരം : വഴുതക്കാട് പൊലീസ് ആസ്ഥാനത്തിനു സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയി.
പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങും ഉള്ള റോഡിലൂടെ ആണ് വാഹനത്തിൽ മരം കടത്തി കൊണ്ട് പോയത്.
ഓഫിസിന്റെ പിറകുവശത്തെ തോട്ടത്തിൽ നിന്ന മൂന്നു ചന്ദനമരങ്ങളിൽ ഒന്നാണ് വ്യാഴം രാത്രി കടത്തിയത്.