വർക്കല: അയിരൂർ പൊലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിലായി. അയിരൂർ തൊടിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (19) അയിരൂർ പൊലീസ് പിടികൂടിയത്.
ലഹരിക്കടിമയായ അഭിജിത്ത് വീട്ടിൽ അതിക്രമം കാണിക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസിന്റെ വാഹനത്തിനു നേരെയാണ് കല്ലെറിഞ്ഞത്.
ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെ ചടയമംഗലത്ത് നിന്ന് പിടികൂടുകയായിരുന്നു.