തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന വിഷ്ണുവിന്റെ കുടുംബത്തിനായുള്ള ഫണ്ടിൽ തിരിമറി നടത്തിയെന്ന് പരാതി. പരാതി പാർട്ടി അന്വേഷിക്കും. കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം മുക്കി എന്നാണ് ആരോപണം