ലഹരിക്കെതിരെ ഒരുമിക്കാം,നേമം വില്ലേജ് തല ജാഗ്രതാ സമിതി രൂപീകരിച്ചു

നേമം:ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി നേമം മണ്ഡലത്തിൽ വില്ലേജ് തല ജാഗ്രതാ സമിതി രൂപീകരിച്ചു. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേമം എംഎൽഎയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനതലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും അടക്കം ഒന്നരക്കോടിയോളം ആളുകൾ പങ്കെടുത്തതായി മന്ത്രി അറിയിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ മൂന്നാം ഘട്ടം വിവിധ മേഖലകളിലായി നടക്കുകയാണ്. പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്താൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹകരണത്തോടെ നിരവധി പരിപാടികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്.

എന്നാൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പൂർണ ലക്ഷ്യത്തിലെത്തണമെങ്കിൽ പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്. അത്തരത്തിലുള്ള പിന്തുണ ഉറപ്പിക്കുകയാണ് ജാഗ്രതാ സമിതികളുടെ രൂപീകരണത്തിലൂടെ എന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ എൻഫോഴ്സ്മെന്റ് ഏജൻസി പ്രതിനിധികൾ, സാംസ്കാരിക നായകർ, സന്നദ്ധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!