13 ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ്

IMG_20230604_093451_(1200_x_628_pixel)

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം.

നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചു.നാഗർകോവിൽ- മംഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്

തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ ഇനി മുതൽ കുറ്റിപ്പുറത്തും നിർത്തും. മംഗളൂരു- തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിർത്തും.

പുനെ- കന്യാകുമാരി എക്സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാഗപ്പള്ളിയിൽ നിർത്തും. തിരുവനന്തപും- മംഗളൂരു എക്സ്പ്രസിനു ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!