പാറശ്ശാല : കടന്നൽക്കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ചെങ്കൽ ആറയൂർ അലത്തറവിളാകത്തുവീട്ടിൽ ദാസൻ (75) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ അലത്തറവിളാകത്തിനു സമീപത്തെ കരിക്കിൻതോട്ടത്ത് വിറകുശേഖരിക്കാൻ പോയപ്പോൾ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരിച്ചത്