കിളിമാനൂർ: കഞ്ചാവ് റെയ്ഡിനിടെ പൊലീസിനെ മുളക് സ്‌പ്രേ അടിച്ച് ആക്രമിച്ചശേഷം കടന്നുകളഞ്ഞ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജാണ് (33) പിടിയിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാത്രി 8.30നായിരുന്നു സംഭവം. കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കിളിമാനൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇരപ്പിൽ എന്ന സ്ഥലത്തെ ഒരു വീട്ടിൽ റെയ്ഡിനായി കടയ്ക്കൽ പൊലീസ് എത്തിയത്.
വീടിനുള്ളിലേക്ക് പ്രവേശിച്ച പൊലീസിനെ അവിടെയുണ്ടായിരുന്ന പ്രതി മുളക് സ്‌പ്രേ അടിച്ചശേഷം മർദ്ദിച്ചു.തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ടു.
ഒളിവിൽപ്പോയ പ്രതിയെ പിടികൂടുന്നതിനായി ഫോൺ രേഖകളടക്കം പരിശോധിച്ച് അന്വേഷണം നടത്തി വരവേ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ പൊലീസ് പിടികൂടുകയായിരുന്നു