വെള്ളറട: ബൈക്കിൽ കൊണ്ടുപോയ 10 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. അമ്പൂരി വില്ലേജിൽ കോവില്ലൂർ ദേശത്ത് തേക്കുപാറ ചരുവിള പുത്തൻവീട്ടിൽ സത്യദാസിനെയാണ് (61) വെള്ളറട ഗവ.യു.പി സ്‌കൂളിന് സമീപം വച്ച് നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വീടിന് സമീപമുള്ള പുരയിടത്തിൽ വ്യാജവാറ്റ് നടത്തുന്നതായി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 500 ലിറ്ററിന്റെ വാട്ടർടാങ്കിലും മറ്റു ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 1250 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും കണ്ടെടുത്തു