തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം ശൂരനാട് സ്വദേശി സ്മിതകുമാരിയുടെ (42) മരണം കൊലപാതകമാണെന്നു തെളിഞ്ഞു.
ആശുപത്രിയിൽ അന്തേവാസിയായിരുന്ന കൊല്ലം കന്നിമേൽചേരി സ്വദേശി സജ്ന മേരി (29) പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
2022 നവംബർ 29നാണു സ്മിത കൊല്ലപ്പെട്ടത്. സെല്ലിനുള്ളിൽ കഴിഞ്ഞിരുന്ന സ്മിതയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനു മുൻപുതന്നെ മരിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു ക്ഷതമേറ്റതായി പറയുന്നു. കൂടുതൽ മുറിവുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ കൊലപാതകമാണന്നു പറയുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുമായിരുന്നു,